Connect with us

Ongoing News

സച്ചിനുത്സവം ഇങ്ങനെ...

Published

|

Last Updated

1-ലിറ്റില്‍ മാസ്റ്റര്‍ക്ക് ആശംസയര്‍പ്പിച്ചു കൊണ്ടുള്ള ടാബ്ലോകള്‍ നഗരം കീഴടക്കിയിരിക്കുന്നു. ടെസ്റ്റ് അവസാനിക്കുന്നതോടെ മാത്രമേ ഇത് പിന്‍വലിക്കൂ.
2- സച്ചിന്റെ കരിയര്‍ ഫോട്ടോ എക്‌സിബിഷന്‍
3- സച്ചിന്റെ മുഖം മുദ്രണം ചെയ്ത സ്വര്‍ണ നാണയമാണ് ടോസ് ചെയ്യാന്‍ ഉപയോഗിക്കുക.
4- ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ സച്ചിന് ആശംസയര്‍പ്പിച്ചുള്ള ഒരു ലക്ഷം ബ്രൗഷറുകള്‍ സ്റ്റേഡിയത്തില്‍ വിതരണം ചെയ്യും.
5-സച്ചിന്‍ മാസ്‌കുകള്‍ മാത്രമായിരിക്കും ഗ്യാലറിയില്‍.
6- ടെസ്റ്റിന്റെ അവസാന ദിവസം ഈഡന്‍ഗാര്‍ഡനിലേക്ക് ഹെലികോപ്റ്ററില്‍ നിന്ന് പുഷ്പവൃഷ്ടി നടത്തും. 199 കിലോഗ്രാം റോസാപുഷ്പങ്ങളാണ് ഇതിന് വേണ്ടി നീക്കിവെച്ചിരിക്കുന്നത്.
7- 199 സ്വര്‍ണ ഇലകളുള്ള വെള്ളിയില്‍ തീര്‍ത്ത ആല്‍മരം ടെസ്റ്റിന്റെ അവസാന ദിനം സച്ചിന് സമ്മാനിക്കും.
8- ശില്പി സുശാന്ത് റോയ് നിര്‍മിച്ച സച്ചിന്റെ മെഴുകു പ്രതിമ ഡ്രസിംഗ് റൂമിന് തൊട്ടടുത്തായി സ്ഥാപിച്ചിട്ടുണ്ട്.
9- സംസ്ഥാനത്തുടനീളം 200 കൂറ്റന്‍ സ്‌ക്രീനുകളില്‍ ടെസ്റ്റ് മത്സരം തത്‌സമയം സംപ്രേഷണം ചെയ്യും.
10- സച്ചിനെ കുറിച്ച് മറ്റ് ഇതിഹാസ താരങ്ങള്‍ പറഞ്ഞത് ഇരുപത് ബില്‍ബോര്‍ഡുകളിലായി നഗരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
11- മാച്ച് ടിക്കറ്റിന്‍മേല്‍ സച്ചിന്റെ ചിത്രം പതിച്ചിട്ടുണ്ട്.
12- മത്സരത്തിന്റെ ഇടവേളയില്‍ ഗ്രൗണ്ടില്‍ കൊല്‍ക്കത്ത സംഗീതഞ്ജന്‍ പിലൂ ഭച്ചാചാര്യ സച്ചിന് ആശംസ നേര്‍കുന്നു കൊണ്ട് സംഗീത വിരുന്നൊരുക്കും.
13- നാലാം ദിനം സച്ചിനെ കുറിച്ചുള്ള പുസ്തകപ്രകാശനം ഈഡനില്‍ നടക്കും.