മാവോയിസ്റ്റുകളെ തിരയാന്‍ സ്‌ക്വാഡ് രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി

Posted on: November 4, 2013 6:29 pm | Last updated: November 5, 2013 at 7:43 am

thiruvanchoorകൊച്ചി: സംസ്ഥാനത്ത് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ആദിവാസികളടങ്ങുന്ന പ്രത്യേക സ്‌ക്വാഡായിരിക്കും രൂപീകരിക്കുക. ഓരോ സ്‌ക്വാഡിലും നൂറ് അംഗങ്ങള്‍ ഉണ്ടാകും. മാവോയിസ്റ്റുകള്‍ക്കായി വനമേഖലയില്‍ തിരച്ചില്‍ നടത്താന്‍ മൂന്നു കമ്പനി സേനയെയും നിയോഗിക്കും. മാവോയിസ്റ്റ് സാനിദ്ധ്യമുണ്ടെന്ന വാര്‍ത്തകള്‍ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.