അസമില്‍ തീവ്രവാദി ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു

Posted on: November 4, 2013 8:48 am | Last updated: November 4, 2013 at 8:48 am

ദിസ്പൂര്‍: അസമിലെ ഗോല്‍പാറയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരുക്കേറ്റു. നാട്ടുകാര്‍ക്ക് നേരെ തീവ്രവാദികള്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി 9 മണിയോടെയാണ് ആക്രമണമുണ്ടായത്. ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.