Connect with us

Malappuram

ജീവനക്കാരില്ല; ജില്ലയിലെ വൈദ്യുതി ഉപഭോക്താക്കള്‍ ദുരിതത്തില്‍

Published

|

Last Updated

കോട്ടക്കല്‍: വര്‍ക്കര്‍മാരുടെ കുറവ് നികത്താന്‍ കെ എസ് ഇ ബി അധികൃതര്‍ തയ്യാറാകാത്തതിനാന്‍ ജില്ലയിലെ വൈദ്യുതി തടസം പതിവാകുന്നു. ആയിരത്തോളം വര്‍ക്കര്‍മാറുടെ കുറവുണ്ടായിട്ടും ഇവ പരിഹരിക്കാന്‍ അധികൃതര്‍ ഇനിയും മനസ്സ് വെക്കുന്നില്ല. പോസ്റ്റ് സ്ഥാപിക്കല്‍, ലൈനിലെ തടസ്സങ്ങള്‍ ഒഴിവാക്കല്‍, ലൈന്‍ വലിക്കല്‍ തുടങ്ങിയ ജോലികള്‍ നിര്‍വഹിക്കുന്നവരുടെ ഒഴിവുകളാണ് ജില്ലയിലെ കെ എസ് ഇ ബി ഓഫീസുകളില്‍ നില നില്‍ക്കുന്നത്. മറ്റ് ജില്ലകളില്‍ ഈ തസ്തിക പൂര്‍ത്തിയായി നില്‍ക്കുമ്പോഴാണ് മലപ്പുറം ജില്ലയെ മാത്രം തഴയപ്പെടുന്നത്. ജില്ലയിലെ മൊത്തം ഓഫീസുകളിലേക്കുമായി ആയിരം പേരെ വേണ്ടിടത്ത് കേവലം നൂറ് പേരാണ് ഇപ്പോഴുള്ളത്.
എന്നാല്‍ ഇതിലേക്ക് പി എസ് സി റിപ്പോര്‍ട്ട് ചെയ്തതാവട്ടെ 65 മാത്രം. ലൈന്‍മാരുടെ സഹായികളായിട്ടാണ് ഇവര്‍ പ്രവര്‍ത്തിച്ചു വരുന്നത്. ലൈന്‍മാന്‍മാരുടെ തന്നെ കുറവുകള്‍ നിലനില്‍ക്കെയാണ് ഈ തസ്തികയും കാലിയായി കിടക്കുന്നത്. പലയിടത്തും തകരാറാവുമ്പോള്‍ അവ പുനഃസ്ഥാപിക്കാന്‍ ദിവസങ്ങള്‍ എടുക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ജില്ലയിലെ മിക്കയിടങ്ങളിലും നിലനില്‍ക്കുന്നത്.
ഇത് കാരണം ജീവനക്കാര്‍ പഴി കേള്‍ക്കേണ്ട അവസ്ഥയുമുണ്ട്. ഓരോ ഓഫീസിലും ആറ് വര്‍ക്കര്‍മാരെങ്കിലും വേണം. എന്നാല്‍ രണ്ട് പേര്‍ മാത്രമാണ് അധികയിടത്തും ഉള്ളത്. ചിലയിടങ്ങളിലാവട്ടെ ഇതും ഇല്ലാത്ത അവസ്ഥയാണ്. ഈ ജോലിയിലേക്ക് താത്കാലിക ജീവനക്കാരായി കടന്നുവരാനും ആളുകള്‍ മടിക്കുന്നുണ്ട്. അതും പ്രശ്‌നം വശളാക്കുകയാണ്. അടിയന്തരമായി ഈ രംഗത്തേക്ക് 600 പേരെയെങ്കിലും നിയമിച്ചാലെ താത്കാലിമായെങ്കിലും പരിഹാരമാകൂ. എന്നാല്‍ കേവലം 65 പേരെ റിപ്പോര്‍ട്ട് ചെയ്തിട്ട് അത് നികത്താന്‍ പോലും അധികൃതര്‍ തയ്യാറാകാത്ത അവസ്ഥയില്‍ ഉപഭോക്താക്കളുടെ ദുരിതം ഇരട്ടിയായി വര്‍ധിക്കും.

 

Latest