കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു

Posted on: November 2, 2013 12:08 am | Last updated: November 2, 2013 at 12:08 am

കല്‍പറ്റ: 2014 ഫെബ്രുവരി 13,14,15 തീയതികളില്‍ കല്പറ്റയില്‍ നടക്കുന്ന കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍(കെ എ ടി എഫ്) 56-ാം സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യരക്ഷാധികാരിയായി 501 അംഗ സ്വാഗത സംഘത്തിന് കല്‍പറ്റയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ രൂപം നല്‍കി.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ എ ടി എഫ് സംസ്ഥാന സെക്രട്ടറി കെ മോയീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹമ്മദ് ഹാജി, സി മൊയ്തീന്‍കുട്ടി, ടി മുഹമ്മദ്, അലവി വടക്കേതില്‍, എം മുഹമ്മദ് ബഷീര്‍, സി അബ്ദുല്‍ അസീസ്, എന്‍ കെ അഹമ്മദ്, എം എ അസൈനാര്‍, പി കെ അബൂബക്കര്‍, ഷബീര്‍ അഹമ്മദ്, ഇബ്‌റാഹീം മാസ്റ്റര്‍ കൂളിവയല്‍, എന്‍ അബ്ദുല്‍കരീം, എം പി ഉസ്മാന്‍, പി വി അബ്ദുസ്സലാം, പോക്കര്‍ ഫാറൂഖി പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍: ജില്ലാ മുസ് ലിം ലീഗ് പ്രസിഡന്റ് പി പി എ കരീം(ചെയര്‍മാന്‍), കെ എ ടി എഫ് സംസ്ഥാന സെക്രട്ടറി കെ മോയീന്‍കുട്ടി(ജനറല്‍ കണ്‍വീനര്‍), എന്‍ കെ അഹമ്മദ്, പി വി അബ്ദുസ്സലാം മാസ്റ്റര്‍(കണ്‍വീനര്‍മാര്‍), ഫിനാന്‍: കെ കെ അഹമ്മദ് ഹാജി(ചെയര്‍), എന്‍ അബ്ദുല്‍കരീം(കണ്‍),റിസപ്ഷന്‍: പി കെ അബൂബക്കര്‍(ചെയര്‍), കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, പ്രോഗ്രാം: എം മുഹമ്മദ് ബഷീര്‍(ചെയര്‍). എം വി ആലിക്കുട്ടി മാസ്റ്റര്‍(കണ്‍), അക്കമഡേഷന്‍: എ പി എ ഹമീദ്(ചെയര്‍), ജാഫര്‍ മാസ്റ്റര്‍ കല്‍പറ്റ(കണ്‍), രജിസ്‌ട്രേഷന്‍: ഷബീര്‍ അഹമ്മദ് (ചെയര്‍), ടി കെ അബ്ദുല്ലത്വീഫ്(കണ്‍), ഫുഡ്: അലവി വടക്കേതില്‍(ചെയര്‍), സയ്യിലി മാസ്റ്റര്‍ കല്‍പറ്റ(കണ്‍വീനര്‍), സ്റ്റേജ് ആന്‍ഡ് ഡക്കറേഷന്‍: പയന്തോത്ത് മൂസ ഹാജി(ചെയര്‍), ഷരീഫ് ഇ കെ(കണ്‍), പബ്ലിസിറ്റി: അസൈനാര്‍ എം എ(ചെയര്‍), സാലിം മാസ്റ്റര്‍ കല്‍പറ്റ( കണ്‍),സുവനീര്‍: ടി മുഹമ്മദ്(ചെയര്‍), ഖലീലുര്‍റഹ്മാന്‍(കണ്‍), ലോആര്‍ഡ് ഓര്‍ഡര്‍: അഡ്വ. എം സി മുഹമ്മദ് ജമാല്‍(ചെയര്‍), ടി എന്‍ സിദ്ദീഖ് മാസ്റ്റര്‍(കണ്‍), പ്രകടനം: എം കെ നാസര്‍(ചെയര്‍), മമ്മൂട്ടി മാസ്റ്റര്‍(കണ്‍), സോഷ്യല്‍ മീഡിയ: അണക്കായി റസാഖ്(ചെയര്‍), ഷാക്കിര്‍ മാസ്റ്റര്‍(കണ്‍), വെല്‍ഫയര്‍: പി ബാലന്‍(ചെയര്‍), മുസ്തഫ കെ (കണ്‍), പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍: യഹ്‌യാഖാന്‍ തലക്കല്‍(ചെയര്‍), എ പി സ്വാലിഹ് മാസ്റ്റര്‍(കണ്‍), സപ്ലിമെന്റ്: റസാഖ് കല്‍പറ്റ(ചെയര്‍), എം പി അബ്ദുസ്സലാം മാസ്റ്റര്‍(കണ്‍), എന്‍ഡോവ്‌മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം പ്രോഗ്രാം: എം എച്ച് അബ്ദുസ്സലാം മാസറ്റര്‍(കണ്‍).