ദൗറതുല്‍ ഖുര്‍ആന്‍ സമ്മേളനം ഇന്ന് മര്‍കസില്‍

Posted on: November 1, 2013 11:36 pm | Last updated: November 3, 2013 at 8:18 am

കാരന്തൂര്‍: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ കീഴില്‍ നടത്തുന്ന ദൗറതുല്‍ ഖുര്‍ആന്‍ മൂന്നാം മജ്‌ലിസും അഹ്ദലിയ്യ ദിക്‌റ് സ്വലാത്ത് ഹല്‍ഖയും ഇന്ന് കാരന്തൂര്‍ മര്‍കസില്‍ വൈകീട്ട് 6.30ന് നടക്കും. വൈകീട്ട് 4.30ന് ബുര്‍ദ പാരായണത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ മലേഷ്യയുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് ആരംഭിക്കുന്ന ദൗറതുല്‍ ഖുര്‍ആന്‍ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഖുര്‍ആന്‍ പ്രഭാഷണം നടത്തും. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഹാഫിള് അബൂബക്കര്‍ സഖാഫി, മുഖ്താര്‍ ഹസ്രത്ത് പ്രസംഗിക്കും. സയ്യിദ് കുഞ്ഞുട്ടി തങ്ങള്‍ തിരൂര്‍ക്കാട്, പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് തങ്ങള്‍ സംബന്ധിക്കും.