മസില്‍ പവര്‍ കൊണ്ട് കേരളത്തെ അമര്‍ത്താമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി

Posted on: November 1, 2013 8:36 pm | Last updated: November 1, 2013 at 8:36 pm

oommen chandlതിരുവനന്തപുരം: മസില്‍ പവറുകൊണ്ട് കേരളത്തെ അമര്‍ത്തിക്കളയാമെന്ന് സി പി എം കരുതേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് തെറ്റാണെന്നും സി പി എം അക്രമത്തില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്കെതിരേ കണ്ണൂരിലുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് യു ഡി എഫ് നടത്തിയ പൗരസദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എമ്മിന്റെ അക്രമ സമരങ്ങള്‍ കേരളത്തിലെ സമാധാനപ്രിയരായ ജനങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.