വഖഫ് ബോര്‍ഡ് വിദ്യാഭ്യാസ സഹായം അനവദിച്ചു

Posted on: November 1, 2013 4:27 pm | Last updated: November 1, 2013 at 6:43 pm

കൊച്ചി: കേരള സ്‌റ്റേറ്റ് വഖഫ് ബോര്‍ഡ് വക ലോണ്‍ സ്‌കോളര്‍ഷിപ്പ് എം ബി ബി എസ്-23, ബി ടെക്-35, ബി ഡി എസ്-6, ബി എ എം എസ്-5, ബി എച്ച് എം എസ്-3, ബി എസ് സി നഴ്‌സിംഗ്-7, ജനറല്‍ നഴ്‌സിംഗ്-1, ബി വി എസ്.സി-2, വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചു. പ്ലസ് വണ്‍, അറബിക് കോളേജ്, പോളിടെക്‌നിക/ഐ ടി ഐ വിദ്യാര്‍ത്ഥികളായ 50 പേര്‍ക്ക് മാച്ചിംഗ് ഗ്രാന്റ് അനുവദിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ കെ സൈതാലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ എം സി മായിന്‍ ഹാജി, അഡ്വ പി വി സൈനുദ്ദീന്‍, ഡോ ഹുസൈന്‍ മടവൂര്‍, പി പി അബുറഹ്മാന്‍ പെരിങ്ങാടി, അഡ്വ കെ എ ഹസ്സന്‍, എന്‍ അലി അബ്ദുള്ള, എന്‍ നിസാറുദ്ദീന്‍ റാവുത്തര്‍, സി ഇ ഒ ബി എം ജമാല്‍ എന്നിവര്‍ സംസാരിച്ചു.