തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം: എട്ട് പേര്‍ മരിച്ചു

Posted on: November 1, 2013 4:12 pm | Last updated: November 1, 2013 at 4:29 pm

kumbakonam

ചെന്നൈ: തമിഴ്‌നാട്ടിലെ കുംഭകോണത്തെ പടക്ക നിര്‍മ്മാണശാലയിലെ സ്‌ഫോടനത്തില്‍ എട്ട്‌പേര്‍ മരിച്ചു. പന്ത്രണ്ട്‌പേരെ ഗുരുതമായ പരുക്കകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപാവലി ആഘോഷത്തിനായുള്ള പടക്ക നിര്‍മ്മാണത്തിനിടെ ഇന്ന് രാവിലെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പടക്ക നിര്‍മ്മാണശാല പൂര്‍ണമായും കത്തിനശിച്ചു.