കാരക്കുന്ന് മമ്മത് മുസ്‌ലിയാര്‍ ഉറൂസ് ഇന്ന്

Posted on: November 1, 2013 11:14 am | Last updated: November 1, 2013 at 11:14 am

മഞ്ചേരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ മെമ്പറും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗവും പ്രശസ്ത പണ്ഡിതനുമായിരുന്ന കാരക്കുന്ന് മമ്മദ് മുസ്‌ലിയാരുടെ പേരിലുള്ള എട്ടാം ഉറൂസ് വിപുലായ പരിപാടികളോടെ കാരക്കുന്ന് അല്‍ഫലാഹില്‍ ഇന്ന് അഞ്ച് മണി മുതല്‍ നടത്തപ്പെടും. പൊന്മള അബ്ദുല്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ വൈകുന്നേരം അഞ്ച് മണിക്ക് സിയാറത്ത് നിര്‍വഹണത്തോട് കൂടെ നടത്തപ്പെടുന്ന അനുസ്മരണ പരിപാടിയില്‍ വി എം ബാപ്പുട്ടി ദാരിമി, കെ വി അബ്ദുല്ല ഫൈസി, പത്തപ്പിരിയം അബ്ദുര്‍റഷീദ് സഖാഫി, സുലൈമാന്‍ സഅദി കാരക്കുന്ന്, പി ബഷീര്‍ സഖാഫി, തുടങ്ങിയവര്‍ സംബന്ധിക്കും. ഉസ്താദിന്റെ മുഹിബ്ബീങ്ങളും ശിഷ്യന്‍മാരും പരിപാടിയില്‍ സംബന്ധിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.