സെന്‍സെക്‌സ് റെക്കോര്‍ഡ് പോയന്റില്‍; ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം

Posted on: November 1, 2013 10:44 am | Last updated: November 1, 2013 at 5:05 pm

bombay_stock_exchan_331273aമുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും മികച്ച നിരക്കില്‍. 21,208 എന്ന ചരിത്ര നിരക്കിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. 8 വര്‍ഷം മുമ്പാണ് ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 21,206ല്‍ എത്തിയിരുന്നത്. 2008 ജനുവരി പത്തിനായിരുന്നു ഇത്. നിഫ്റ്റിയും മികച്ച പ്രകടനം കാഴ്ചവെച്ചു. നിഫ്റ്റി 6300 പോയിന്റ് പിന്നിട്ടു. അടിസ്ഥാന സൗകര്യമേഖലയിലെ മികച്ച പ്രകനമാണ് ഇന്നത്തെ മുന്നേറ്റത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ ദിവസങ്ങളായി സെന്‍സെക്‌സില്‍ കാര്യമായ മുന്നേറ്റങ്ങളായിരുന്നു ഉണ്ടായിരുന്നത്.