കൃഷ്ണപിള്ള സ്മാരകം കത്തിച്ച സംഭവത്തില്‍ ആലപ്പുഴയില്‍ ഇന്ന് ഹര്‍ത്താല്‍

Posted on: November 1, 2013 7:45 am | Last updated: November 1, 2013 at 9:35 am

krishnapillai_phആലപ്പുഴ: ജില്ലയിലെ കഞ്ഞിക്കുഴിയില്‍ കമ്യൂണിസ്റ്റ് നേതാവ് പി കൃഷ്ണപിള്ള സ്മാരകവും പ്രതിമയും നശിപ്പിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ സി പി എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

പരുമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒിവാക്കിയിട്ടുണ്ട്.

പി കൃഷ്ണപിള്ള അന്ത്യകാലത്ത് താമസിച്ച വീട് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്കാണ് കത്തിനശിച്ചത്. സംഭവത്തില്‍ പരസ്പരാരോപണങ്ങളുമായി കോണ്‍ഗ്രസും സി പി എമ്മും ഇന്നലെ രംഗത്തെത്തിയിരുന്നു.

എറണാകുളം റേഞ്ച് ഐ ജി പത്മകുമാറാണ് സംഭവം അന്വേഷിക്കുന്നത്.