ഇന്ന് കേരളപ്പിറവി ദിനം

Posted on: November 1, 2013 9:10 am | Last updated: November 1, 2013 at 11:58 pm

A97DECതിരുവനന്തപുരം: ഇന്ന് നവംബര്‍ 1, കേരളപ്പിറവി ദിനം. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിച്ചിട്ട് ഇന്നത്തേക്ക് 57 വര്‍ഷമാവുന്നു. മലയാളഭാഷ ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടതിനുശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമാണ് സംസ്ഥാനം ഇന്ന് ആഘോഷിക്കുന്നത്.

57 വര്‍ഷമാവുമ്പോഴേക്കും പല കാര്യങ്ങളിലും രാജ്യത്തിനുതന്നെ മാതൃകയാവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്തും, സാക്ഷരതാ രംഗത്തും മറ്റ് സംസ്ഥാനങ്ങളേക്കാളും മികച്ച നേട്ടം കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ 2013ല്‍ എത്തിനില്‍ക്കുമ്പോള്‍ കുറ്റകൃത്യത്തിനും ആത്മഹത്യക്കും ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തിന്റെത്.

കലാപരമായും സാഹിത്യപരമായും സംസ്ഥാനം ഇക്കാലയളവില്‍ ഒരുപാട് പുരോഗമിച്ചു. സാങ്കേതികരംഗത്തും വിനോദസഞ്ചാരരംഗത്തും ഒരുപാട് പ്രതീക്ഷയുമായാണ് കേരളം മുന്നോട്ട് പോവുന്നത്.

എല്ലാവര്‍ക്കും കേരളപ്പിറവി ദിനാശംസകള്‍.