Connect with us

Ongoing News

പത്തനംതിട്ട റാന്നിയില്‍ രണ്ട് കുട്ടികളെ കഴുത്ത് അറുത്ത് കൊന്നു

Published

|

Last Updated

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. അഞ്ചും ആറും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതൃ സഹോദരന്‍ ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് വീതം വെച്ചതിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കൊല്ലപ്പെട്ട കുട്ടികളുടെ അച്ഛന്‍ ഗള്‍ഫിലാണ്. പ്രതിയായ ഷിബു ഓട്ടോ ഡ്രൈവറാണ്. കുട്ടികളുടെ അമ്മ ബിന്ദുവിനും വെട്ടേറ്റിട്ടുണ്ട്. ബിന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വീട്ടിലുള്ള മറ്റുള്ളവര്‍ പള്ളിയില്‍ പോയസമയത്താണ് കൊലപാതകം നടന്നതെന്നാണ് അറിയുന്നത്.