ദുബൈയെ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ കര്‍മ പദ്ധതികള്‍

Posted on: October 22, 2013 7:00 pm | Last updated: October 22, 2013 at 7:31 pm

ദുബൈ: ദുബൈയെ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ വിപുലമായ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂം അറിയിച്ചു. ശൈഖ് മുഹമ്മദ് എക്‌സിക്യൂട്ടീവ് ഓഫീസ് മേധാവിയായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ട്.
ദുബൈ, ബൃഹത്തായ നഗരവത്കരണം നടപ്പാക്കുകയാണ്. ഭാവിയിലെ അവസരത്തിനും ക്ഷേമത്തിനും വേണ്ടിയാണ് ഇത്തരം രൂപാന്തരങ്ങള്‍ അനുഭവിക്കാന്‍ പുതുതലമുറക്ക് ഭാഗ്യം സിദ്ധിച്ചിരിക്കുന്നു-ശൈഖ് ഹംദാന്‍ പറഞ്ഞു.
ദുബൈ എക്കോണമിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സമിദാ അല്‍ ഖംസി, ദുബൈ പോലീസ് ഉപ മേധാവി മേജര്‍ ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീന തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളാണ്.