Connect with us

Kannur

ശാസ്ത്രമേള: ലോഗോ പ്രകാശനം ചെയ്തു

Published

|

Last Updated

കണ്ണൂര്‍: അടുത്ത മാസം 25 മുതല്‍ 29 വരെ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐ ടി മേളയുടെ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് കെ എന്‍ ബാബു ലോഗോ പ്രകാശനം നിര്‍വഹിച്ചു. അഡീഷണല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ പള്ളിക്കുന്നിലെ വലിയപുരയില്‍ പി പി ജ്യോതിഷ് കുമാറാണ് ലോഗോ തയ്യാറാക്കിയത്. ചടങ്ങില്‍ ഡി ഇ ഒമാരായ എം അബ്ദുല്‍കരീം, സി ഇന്ദിര എന്നിവര്‍ പ്രസംഗിച്ചു.