Connect with us

Gulf

ദുബൈ പോലീസ് എം വേര്‍ഷന്‍ വെബ്‌സൈറ്റ് ആരംഭിച്ചു

Published

|

Last Updated

ദുബൈ: മൊബൈല്‍ ഉപയോഗിച്ച് ട്രാഫിക് പിഴ ഉള്‍പ്പെടെ അടക്കാന്‍ സാധിക്കുന്ന എം വേര്‍ഷന്‍ വെബ് സൈറ്റ് ദുബൈ പോലീസ് ആരംഭിച്ചു. ജൈടെക്‌സ് സാങ്കേതിക വാരത്തിന്റെ മുന്നോടിയായാണ് പോലീസ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. ഇത് മൊബൈല്‍, ടാബ്‌ലറ്റ് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈലില്‍ നിന്നും ഈ സൈറ്റുമായി ബന്ധപ്പെടാന്‍ സാധിക്കും. രണ്ട് പുതിയ സേവനങ്ങള്‍ കൂടി വെബ്‌സൈറ്റിലൂടെ അധികം വൈകാതെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അടുത്ത 15 ദിവസത്തിനകം സ്വദേശികള്‍ക്കുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റും സൈറ്റിലൂടെ ഓണ്‍ലൈനായി ലഭ്യമാക്കും. ഇത് നടപ്പായാല്‍ 10 മിനുട്ടിനകം സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യക്കാരന് ലഭിക്കും.

Latest