Connect with us

Malappuram

സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ താക്കീതായി

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി തദ്ദേശീയരെ കുടി ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ കൊണ്ടോട്ടിയില്‍ നടന്ന സമര പ്രഖ്യാപന കണ്‍ വെഷന്‍ അധികൃതര്‍ക്കുള്ള താക്കീതായി.
മേലങ്ങാടി ജി എല്‍ പി സ് കൂളില്‍ നടന്ന കണ്‍ വെന്‍ഷനില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു. ചുക്കാന്‍ ബിച്ചു അധ്യക്ഷത വഹിച്ചു. കെ എന്‍ എ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ സമര പ്രഖ്യാപനം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ജബ്ബാര്‍ ഹാജി, കെ പി സി സി സെക്രട്ടറി വി വി പ്രകാശ്, സി പി എം ജില്ലാ കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നു, ജില്ലാ പഞ്ചായത്ത് അംഗം ടി.വി ഇബ് റാഹീം, എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ സമദ്, എസ് ജെ ഡി ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പറ്റ, കൊണ്ടോട്ടി, നെടിയിരുപ്പ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഫാത്തിമാബി, കെ സി ഷീബ, മുസ്തഫ തങ്ങള്‍ വിവിധ സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു.സി ജാസിര്‍ സ്വാഗതം പറഞ്ഞു. എയര്‍ പോര്‍ട്ട് മാര്‍ച്ച്, സായാഹ്‌ന ധര്‍ണ, സെമിനാര്‍, വിദ്യാര്‍ഥികളെ അണിനിരത്തിയുള്ള സമരം തുടങ്ങി വിവിധ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കി.

Latest