Connect with us

National

ത്രിപുരയില്‍ സി പി എം നേതാവിന്റെ കിടത്തം പണക്കിടക്കയില്‍

Published

|

Last Updated

ത്രിപുര: പണക്കിടക്കയില്‍ കിടക്കുന്ന സി പി എം നേതാവിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക ചാനല്‍ പുറത്തുവിട്ടത് വിവാദമാകുന്നു. ത്രിപുരയിലെ ജോഗന്‍ദാരനഗറിലെ ലോക്കല്‍ കമ്മറ്റി അംഗമായ സമര്‍ ആചാരി(42)യാണ് പണം നിറച്ച കിടക്കയില്‍ കിടന്ന് പാര്‍ട്ടിയെ കുടുക്കിയിരിക്കുന്നത്. വ്യാഴാഴ്ച്ച വൈകീട്ട് ആറരക്കാണ് ഈ ദൃശ്യങ്ങള്‍ പ്രാദേശിക ചാനല്‍ പുറത്തുവിട്ടത്.

പണക്കിടക്കക്ക് മുകളില്‍ കിടന്നുറങ്ങുക തന്റെ ആഗ്രഹമായിരുന്നുവെന്നും ഇതിന് വേണ്ടി സ്വന്തം അക്കൗണ്ടില്‍ നിന്നും 20 ലക്ഷം രൂപ പിന്‍വലിച്ചെന്നുമാണ് സമര്‍ പറയുന്നത്. വലിയ സമ്പത്തുള്ള പല നേതാക്കളും ഇക്കാര്യം രഹസ്യമാക്കി വെക്കുന്നുണ്ടെങ്കിലും താന്‍ അത്തരക്കാരനല്ലെന്നും സമര്‍ ആചാരി പറയുന്നതും ചാനല്‍ പുറത്തുവിട്ടു.

അഗര്‍ത്തല മുന്‍സിപ്പല്‍ കൗണ്‍സിലില്‍ കുറഞ്ഞ ചിലവിലുള്ള 2400 പൊതു കക്കൂസുകള്‍ നിര്‍മ്മിച്ചതിലൂടെ 2.5 കോടി രൂപ സമ്പാദിച്ചതിനെക്കുറിച്ചും സമര്‍ ആചാരി വിവരിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ ആചാരിക്കെതിരെ അന്വേഷണം നടത്തിയ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തു.

സംഭവം വിവാദമായതോടെ ത്രിപുരയിലെ സി പി എം നേതാക്കളുടേയും മന്ത്രിമാരുടേയും സമ്പത്തിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.