Connect with us

National

പരസ്യ പ്രസ്താവന നടത്തിയ വി എസ്സിന് പി ബിയുടെ താക്കീത്

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ നിലപാടുകളെ വിമര്‍ശിച്ച് പരസ്യപ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന് പി ബിയുടെ താക്കീത്. വി എസ് പരസ്യപ്രസ്താവന പിന്‍വലിക്കണമെന്ന് പി ബി ആവശ്യപ്പെട്ടു. വി എസ് പരാമര്‍ശിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. വി എസ് പറഞ്ഞ വിഷയത്തില്‍ പാര്‍ട്ടി ചര്‍ച്ച നടത്തിയതാണെന്നും പി ബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ടെലിവിഷന്‍ അഭിമുഖങ്ങളില്‍ ലാവ്‌ലിന്‍ വിഷയം അഴിമതി തന്നെയാണെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്നാണ് വി എസ് പറഞ്ഞിരുന്നത്. സി എ ജി റിപ്പോര്‍ട്ടില്‍ അങ്ങനെയാണ് കണ്ടെത്തിയത്. പി ബി കമ്മീഷന്‍ റിപ്പോര്‍ട്ട് എന്തായാലും അതില്‍ ഉത്കണ്ഠയില്ലെന്നും തന്നെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ ചിലര്‍ മനപ്പൂര്‍വ്വം നീക്കങ്ങള്‍ നടത്തിയതിനാലാണ് ഇടതുപക്ഷത്തിന് വീണ്ടും അധികാരത്തില്‍ വരാന്‍ കഴിയാതിരുന്നതെന്നും വി സ് പറഞ്ഞിരുന്നു.

Latest