Connect with us

Wayanad

വോളിബോള്‍ ടൂര്‍ണമെന്റിന് കെല്ലൂര്‍ ഒരുങ്ങി

Published

|

Last Updated

മാനന്തവാടി: വോളിബോള്‍ ഇതിഹാസം ടോംജോസഫിന് ഈ മാസം 20ന് നല്‍കുന്ന സ്വീകരണത്തിന്റെ ഭാഗമായി കെല്ലൂര്‍ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റിലുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 5000 പേര്‍ക്കിരിക്കാവുന്ന ഗ്യാലറിയാണ് നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളായ പ്രഭാകര്‍, ടോംജോസഫ്, വൈഷ്ണവ്, കിഷോര്‍കുമാര്‍, നവീന്‍ ജോസഫ് എന്നീ താരങ്ങളുള്‍പ്പെടുന്ന തിരുവന്തപുരം കെ എസ് ബിയും, ഐ ഒ ബി ചെന്നൈ, ഐസി എഫ്, ചെന്നൈ, ബി പി സി സി എല്‍ എന്നീ പ്രമുഖ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ദേ ശീയ വോളിബോള്‍ ഫെഡറേഷന്റെ അംഗീകാരത്തോടെ ജില്ലയില്‍ നടക്കുന്ന ടൂര്‍ണമെന്റാണിതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Latest