Connect with us

Malappuram

ആദര്‍ശ സമ്മേളനം വന്‍ വിജയമാക്കും

Published

|

Last Updated

മലപ്പുറം: എസ് വൈ എസ് ജില്ലാ കമ്മിറ്റി ഈ മാസം 25ന് മലപ്പുറത്ത് നടത്തുന്ന ആദര്‍ശ സമ്മേളനം വന്‍ വിജയമാക്കാന്‍ മലപ്പുറം സോണല്‍ കമ്മിറ്റി തീരുമാനിച്ചു.
സമ്മേളന വിജയത്തിനായി സോണ്‍തല പ്രചരണ സമിതികള്‍ രൂപവത്കരിച്ചു. ഷൗക്കത്തലി സഖാഫി പടിഞ്ഞാറ്റുംമുറി (ചെയ.), സിദ്ദീഖ് മുസ്‌ലിയാര്‍, അബ്ബാസ് സഖാഫി കോഡൂര്‍ (വൈ.ചെയ.), ബദറുദ്ദീന്‍ കോഡൂര്‍ (കണ്‍.), എം കെ അഹമ്മദ്, അബ്ദുര്‍റഷീദ് ഊരകം (ജോ.കണ്‍.), പി സുബൈര്‍ (കോ-ഓര്‍ഡിനേറ്റര്‍). പി ഇബ്‌റാഹീം ബാഖവി അധ്യക്ഷത വഹിച്ചു.
നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, നാസര്‍ സഖാഫി പൊന്മള, അബ്ദുര്‍ഹ്മാന്‍ മുസ്‌ലിയാര്‍, കെ മുഹമ്മദ് ഇബ്‌റാഹീം ഹുസൈന്‍ സഖാഫി, പി പി മുജീബ് റഹ്മാന്‍ പ്രസംഗിച്ചു.