Connect with us

Kasargod

മഞ്ഞനാടി അല്‍മദീന 20-ാംവാര്‍ഷിക പ്രചരണോദ്ഘാടനം നടത്തി

Published

|

Last Updated

മഞ്ഞനാടി: മഞ്ഞനാടി അല്‍ മദീന ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ 20-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണോദ്ഘാടന സമ്മേളനം മുടിപ്പു ജംഗ്ഷനില്‍ നടന്നു. അല്‍മദീനയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് വലിയ മുതല്‍ക്കൂട്ടാണെന്ന് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ പറഞ്ഞു. പ്രചാരസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപന പ്രസിഡന്റ് പി എം അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ തലക്കി പ്രാര്‍ഥന നടത്തി. ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ് എസ് എഫ് നാഷണല്‍കമ്മിറ്റി വൈസ് പ്രസിഡന്റ് എം എസ് എം അബ്ദുറശീദ് സൈനി കക്കിഞ്ചെ സന്ദേശ പ്രഭാഷണം നടത്തി. അല്‍മദീന സെക്രട്ടറി സയ്യിദ് ഇസ്മാഈല്‍ അല്‍ഹാദി ഉജിറ, എസ് എസ് എഫ് കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി സിദ്ദീഖ് മോണ്ടുഗോളി പ്രസംഗിച്ചു. മഹ് മൂദുല്‍ ഫൈസി ഓലമുണ്ടെ, മൂസല്‍ മദനി തലക്കി, മുഹമ്മദ് സഖാഫി തോക്കെ, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഉമര്‍ അഹ്‌സനി, യൂനുസ് അഹ്‌സനി, സിദ്ദീഖ് സഖാഫി, മുനീര്‍ അഹ്മദ് സഖാഫി, എം എസ് മുഹമ്മദ്, ഏഷ്യന്‍ ബാവ ഹാജി, നാസര്‍ ഹാജി, എസ് കെ അബ്ദുല്‍ ഖാദിര്‍ ഹാജി, ബശീര്‍ മുടിപ്പു, ഹസന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ പി അബ്ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതവും അബ്ദുസ്സലാം അഹ്‌സനി നന്ദിയും പറഞ്ഞു.

 

Latest