Connect with us

Kerala

സോളാര്‍: കോടതി വിധി നീതിന്യായ വ്യവസ്ഥയെ തകര്‍ക്കുന്നതെന്ന് വി എസ്

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഹൈക്കോടതി കഴിഞ്ഞദിവസം പുറപ്പെടുവിപ്പിച്ച വിധി നീതിന്യായ വ്യവസ്ഥയെ തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്നലെ തള്ളിയിരുന്നു. ഇതിനെയാണ് വി എസ് വിമര്‍ശിച്ചത്.

സോളാര്‍ കേസുകളില്‍ മജിസ്‌ട്രേറ്റ് കോടതികളില്‍ നടക്കേണ്ട വിചാരണപ്രക്രിയ പ്രഹസനമാകാന്‍ വിധി ഇടയാക്കും. പ്രതികള്‍ക്ക് അനുകൂലമായി അന്വേഷണസംഘം ഇടപെടുന്ന സാഹചര്യമുണ്ടാക്കുമെന്നും വി എസ് പറഞ്ഞു.

Latest