Connect with us

Kerala

മോണോറെയില്‍ നിര്‍മാണം ഫെബ്രുവരിയില്‍ ആരംഭിക്കും

Published

|

Last Updated

കോഴിക്കോട്: നിര്‍ദ്ദിഷ്ട കോഴിക്കോട് മോണോറെയില്‍ നിര്‍മാണം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് മോണോറെയില്‍ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ അറിയിച്ചു. കോഴിക്കോട്ട് മോണോറെയിലിന്റെ ഓഫീസില്‍ സ്ഥാനമേറ്റതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥലമെടുപ്പ് കൃത്യസമയത്ത് നടന്നാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ മോണോറെയില്‍ നിര്‍മാണം പൂര്‍ത്തിയാവുമെന്നും ശ്രീധരന്‍ അറിയിച്ചു.

മോണോറെയിലുമായി ബന്ധപ്പെട്ട പന്നിയങ്കര മേല്‍പ്പാലത്തിന്റെ നിര്‍മാണം രണ്ടു മാസത്തിനകം തുടങ്ങാനാവുമെന്നും ശ്രീധരന്‍ അറിയിച്ചു.

രണ്ടായിരം കോടിയോളമാണ് മോണോ റെയിലിന്റെ പദ്ധതി ചെലവായി കണക്കാക്കുന്നത്.

Latest