Connect with us

Kozhikode

തജ്‌രിബ ക്യാമ്പയിനും ക്യാമ്പസ് സെല്‍ രൂപവത്കരണവും

Published

|

Last Updated

പൂനൂര്‍: എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ദര്‍സ്, ദഅ്‌വ കോളജുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന തജ്‌രിബ ക്യാമ്പയിനും മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനിലെ ക്യാമ്പസ് സെല്‍ രൂപവത്കരണവും എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു.
മത-ഭൗതിക സമന്വയ വിദ്യാഭ്യാസം ആധുനിക സമൂഹത്തിന്റെ അനിവാര്യതയാണെന്നും സമൂഹം ജീര്‍ണതയിലേക്ക് കൂപ്പുകുത്തുമ്പോള്‍ മത ഭൗതിക വിദ്യയില്‍ അവഗാഹം നേടിയവര്‍ സമൂഹത്തിന് മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.
മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ജോയിന്റ് ഡയറക്ടര്‍ ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് താമരശ്ശേരി ഡിവിഷന്‍ സെക്രട്ടറി ജലീല്‍ അഹ്‌സനി കാന്തപുരം ഉദ്ഘാടനം ചെയ്തു.
സ്വാലിഹ് സഖാഫി മംഗലാപുരം, റമീസ് മാസ്റ്റര്‍ കുഞ്ഞിപ്പള്ളി, സുഹൈല്‍ റാഷിം മാസ്റ്റര്‍ ഫറോഖ്, സുബൈര്‍ നൂറാനി പുളിക്കല്‍, ലത്വീഫ് സഖാഫി പാറപ്പള്ളി സംബന്ധിച്ചു.

Latest