Connect with us

Kottayam

ആറന്മുള വിമാനത്താവളം: സമരം കെട്ടടങ്ങും: ആന്റോ ആന്റണി

Published

|

Last Updated

കോട്ടയം: ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ വൈകാതെ കെട്ടടങ്ങുമെന്ന് പത്തനംതിട്ട എം പി ആന്റോ ആന്റണി. സമര രംഗത്തുണ്ടായിരുന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനവികാരം മാനിച്ച് പ്രക്ഷോഭ രംഗത്ത് നിന്ന് പിന്‍മാറിക്കഴിഞ്ഞു. ചില ഒറ്റപ്പെട്ട സമരങ്ങള്‍ മാത്രമാണ് പദ്ധതിക്കെതിരെ ഇപ്പോള്‍ നടക്കുന്നത്. പി സി ജോര്‍ജ് നടത്തുന്ന വിവാദ പ്രസ്താവനകള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്ന് ആന്റോ വ്യക്തമാക്കി.