Connect with us

Palakkad

പല്ലാവൂരില്‍ നാലര ലക്ഷത്തിന്റെ പിടിച്ചുപറി; രണ്ട് പേര്‍ പോലീസ് പിടിയില്‍

Published

|

Last Updated

കൊല്ലങ്കോട് : പല്ലാവൂരില്‍ നാലര ലക്ഷത്തിന്റെ പിടിച്ചുപറി രണ്ട് പേര്‍ പിടിയിലായി.
സെപ്തംബര്‍ 15ന് പല്ലാവൂരിലെ റാബീറ്റ് റൈസ് മില്ലിലെ കലക്ഷന്‍ ഏജന്റ് അബ്ദുള്‍ ഖാദറുടെ പക്കല്‍ നിന്നും 4,69,750 രൂപ തട്ടിപ്പറിച്ച കേസില്‍ കുനിശ്ശേരി സ്വദേശികളായ പനയമ്പാറ കുഴത്തിങ്കല്ലില്‍ രാമന്റെ മകന്‍ കൃഷ്ണദാസ്(37), അത്തിക്കുരുത്തിയില്‍ രാമന്‍ മകന്‍പരമേശ്വരന്‍(43) എന്നിവരെയാണ് ആലത്തൂര്‍ എ എസ് പി കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വ രാത്രിയില്‍ അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.മലപ്പുറം ജില്ലയിലെ വിവധ പ്രദേശങ്ങളില്‍ അരി നല്‍കിയ ഷോപ്പുകളില്‍ നിന്നും റാബീറ്റ് റൈസ്മില്‍ ജീവനക്കാരനായ അബ്ദുള്‍ഖാദര്‍ കലക്ഷന്‍ ചെയ്‌തെടുത്ത പണവുമായി സെപ്തംബര്‍ 15ന് രാവിലെ പാലക്കാട്ടില്‍ നിന്നും ബസില്‍ കയറി പുതുനഗരത്തിലെത്തി അവിടെ നിന്നും മറ്റൊരു ബസ്സില്‍ കയറി പല്ലാവൂരിലേക്ക് എത്തുമ്പോള്‍ പുതുനഗരത്തില്‍ നിന്നും കൃഷ്ണദാസും പരമേശ്വരനും ബൈക്കില്‍ പിന്‍തുടരുകയായിരുന്നു.
പല്ലാവൂര്‍ സ്റ്റോപ്പില്‍ ബസ്സിറങ്ങിയ അബ്ദുള്‍ ഖാദര്‍ മില്ലിലേക്ക് നടന്നുപോകുബോള്‍ കൃഷ്ണദാസ് അബ്ദുള്‍ ഖാദറിന്റെ പക്കലുള്ള ബാഗ് തട്ടിപ്പറിച്ച് പരമേശ്വനരോടൊപ്പം ബൈക്കില്‍ വേഗതയില്‍ കുനിശ്ശേരിയിലേക്ക് പോവുകയാണുണ്ടായത്.
രണ്ടുപേരം ഹോല്‍മറ്റും കോട്ടും ഉപോഗിച്ചതും കുനിശ്ശേരിയിലേക്കുള്ള ഏഴുപ്പവഴിയില്‍ പോയതും റൈസ് മില്ലില്‍ ജീവനക്കാരെയും ഉടമയെയും ചോദ്യം ചെയ്തതിലാണ് അന്വേഷണത്തിനുള്ള വഴതുറന്നത്. കഴിഞ്ഞ ജൂണ്‍ മാസം വരെ റാബീറ്റ് റൈസ് മില്ലില്‍ െ്രെഡവറായി ജോലി ചെയ്തിരുന്ന പരമേശ്വരനാണ് ഇതിനു പിന്നിലെന്ന സംശയത്തില്‍ പോലീസിന്റെ അന്വേഷണം സൈബര്‍ സെല്ലുമായി ബന്ധപെട്ട് ഫോണ്‍ കോളുകള്‍കള്‍ പരുശേധിച്ചതിലാണ് പരമേശ്വരനിലും കൃഷ്ണദാസിലുമായി കേസ് എത്തിയതെന്ന് എ എസ് പികാര്‍ത്തിക്ക് പറഞ്ഞു.
മില്ലിലെ ഉടമയോടെ വിശ്വസ്ഥനായിരുന്ന പരമേശ്വരനെ തുടക്കത്തില്‍ ചോദ്യം ചെയ്ത് വിട്ടെങ്കിലും സൈബര്‍ സെല്ലുമായുള്ള അന്വേഷണമാണ് വീണ്ടും പരമേശ്വരനെ കുടുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 15,00 ത്തില്‍ അധികം ഫോണ്‍ കോഴുകള്‍ സൈബര്‍സെല്ലിലൂടെ പിന്‍തുടര്‍ന്നാണ് കേസിലെ കുരുക്കുകള്‍ അഴിച്ചതെന്ന്അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച കൊല്ലങ്കോട് സി ഐ സുധീരന്‍ പറഞ്ഞു.
ഇരുപത് പറക്ക് സ്വന്തമായി നെല്‍കൃഷിയുള്ള വലിയ കര്‍ഷക കുടുബത്തിലെ അംഗമായ പരമേശ്വരന്‍ കടബാധ്യയത തീര്‍ക്കുവാനാണ് ഇത്തരത്തിലൊരു മോഷണത്തിനിറങ്ങിത്.
പിടിച്ചെടുത്ത തുകയില്‍ പരമേശ്വരന്‍ 1.35 ലക്ഷം രൂപ വായ്പ്പ തിരിച്ചടക്കുവാനും പണയത്തിലുള്ള സ്വര്‍ണ്ണം തിരിച്ചെടുക്കുവാനും ഉപയോഗിച്ചു 29,000 രൂപ പരമേശ്വരന്റെ വീട്ടില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. കൃഷ്ണദാസിന്റെ പക്കല്‍ നിന്നും95,000 രൂപ കണ്ടെടുത്തു മൂന്നു ലക്ഷത്തോളം രൂപ കണ്ടെത്തിയെങ്കിലും ശേഷിക്കുന്ന തുക തിരിച്ചുപിടിക്കുവാനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി സി ഐ സുധീരന്‍ പറഞ്ഞു. ചൊവ രാത്രി ഒന്‍പതുമണിയോടെ അറസ്റ്റ്‌ചെയ്ത ഇരുവരെ.ും തെളിവെടുപ്പിനായി പല്ലാവൂരില്‍ എത്തിച്ചു.തുടര്‍ന്ന് ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കി.
നെന്മാറ സി ഐ സുനില്‍കുമാര്‍, പാലക്കാട് ടൗണ്‍ നോര്‍ത്ത് സി ഐ ബിജു, െ്രെകം സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ പ്രഭാകരന്‍, കൃഷ്ണദാസ്, പ്രസന്നന്‍, അശോകന്‍, ജലീല്‍, സ്രീനാഥ്, ജയകുമാര്‍, സാജിദ്, എന്നിവരം കൊല്ലങ്കോട് സ്റ്റേഷനിലെഎസ് ഐ മുഹമ്മദലി, എസ് ഐ ഉണ്ണികൃഷ്ണന്‍, എ എസ് ഐ സുരേന്ദ്രന്‍, വാസുദേവന്‍, സുകുമാരന്‍ എന്നിവരടങ്ങിയ സംഘമാണ് 22 ദിവസങ്ങള്‍ക്കകം പല്ലാവൂരിലെ മോഷണ സംഘത്തെ പിടികൂടിയത്.