Connect with us

Malappuram

മലപ്പുറം ആര്‍ ടി ഒ ഓഫീസില്‍ വിജിലന്‍സ് പരിശോധന

Published

|

Last Updated

മലപ്പുറം: ആര്‍ ടി ഒ ഓഫീസില്‍ അനധികൃതമായി ഏജന്റുമാര്‍ ഇടപെടുന്നെന്ന വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ രേഖകള്‍ പിടിച്ചെടുത്തു. രാവിലെ 11മണിയോടെ നടത്തിയ റെയ്ഡില്‍ ഏജന്റുമാര്‍ രേഖകള്‍ കൈമാറുന്നത് കൈയ്യോടെ പിടികൂടി. ഏജന്റുമാര്‍ നല്‍കുന്ന അപേക്ഷകളില്‍ പ്രത്യേകം നമ്പറുകള്‍ രേഖപ്പെടുത്തുന്നതായും കണ്ടെത്തി.
ഓരോ ഏജന്റുമാരും നല്‍കുന്ന അപേക്ഷകളുടെ എണ്ണം തിരിച്ചറിയാനും ഇതിനുള്ള തുക പിന്നീട് കൈപ്പറ്റാനുമാണ് നമ്പറുകള്‍ രേഖപ്പെടുത്തിയതെന്ന് ഡി വൈ എസ് പി. പി ബി സലീം പറഞ്ഞു. ഏജന്റുമാരുടെ ഇടപെടല്‍ മൂലം വിവിധ സേവനങ്ങള്‍ക്കായി ഇവിടെയെത്തുന്നവര്‍ നിരാശരായി മടങ്ങേണ്ട സ്ഥിതിയാണ്. അപേക്ഷകര്‍ നേരിട്ടെത്തുമ്പോള്‍ മനപൂര്‍വം സേവനങ്ങള്‍ വൈകിപ്പിക്കുന്നത് പതിവാണെന്ന ആരോപണവും ശക്തമാണ.്‌

Latest