Connect with us

Palakkad

വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നു

Published

|

Last Updated

ഒറ്റപ്പാലം: വൈദ്യുതി പോസ്റ്റുകളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചത് നീക്കം ചെയ്തുവരുകയാണെന്ന് കെ എസ് ഇ ബിയിലെ അസി. എന്‍ജിനീയര്‍. പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്ത വൈദ്യുതി പോസ്റ്റുകളില്‍ വീണ്ടും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ പോലീസില്‍ പരാതി നല്‍കി കേസെടുത്ത് പിഴ ഈടാക്കുന്ന നടപടി സ്വീകരിക്കും. കെ എസ് ഇ ബി അസി.
എന്‍ജിനീയര്‍ ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു. ഒറ്റപ്പാലം മേഖലയിലുള്ള മിക്ക വൈദ്യുതി പോസ്റ്റുകളിലും പരസ്യ ബോര്‍ഡുകള്‍ നിലവിലുണ്ട്. ശശികുമാറിനുശേഷം രണ്ട് എസ് ഐമാര്‍ വന്നെങ്കിലും അനധികൃത മണല്‍ കടത്ത് ഇപ്പോഴും പഴയപോലെ വര്‍ധിച്ചിരിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച കെ ഭാസ്‌കരന്‍ പറഞ്ഞു. ലെക്കിടി കൂട്ടുപാത ജംഗ്ഷനില്‍ തകര്‍ന്ന റോഡും സംസ്ഥാന പാതയിലെ കുഴികളും എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തണമെന്ന് ലെക്കിടി-പേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി എ ശൗക്കത്തലി ആവശ്യപ്പെട്ടു. ചെര്‍പ്പുളശേരി, അനങ്ങനടി, പുക്കോട്ടുക്കാവ് തുടങ്ങിയ ഭാഗങ്ങളിലും തകകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണം അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി കലക്ടര്‍ ടി സി പ്രേമ, അഡീഷനല്‍ തഹസില്‍ദാര്‍ സി കൃഷ്ണകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ ദേവയാനി അനങ്ങനടി, ശീലാദേവി പൂക്കോട്ടുക്കാവ്, ശിവശങ്കരന്‍ കടമ്പഴിപ്പുറം തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.