Connect with us

Idukki

പീരുമേട് ടീ കമ്പനി വീണ്ടും തുറക്കുന്നു

Published

|

Last Updated

ഇടുക്കി: പീരുമേട് ടി കമ്പനി ഈ മാസം 18ന് വീണ്ടും തുറക്കാന്‍ തീരുമാനം. തിരുവനന്തപുരത്ത് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിലാണ് ഉടമയും തൊഴിലാളി യൂനിയന്‍ നേതാക്കളും ഉടമ്പടിയില്‍ ഒപ്പ് വെച്ചത്. തോട്ടം തുറക്കാനുള്ള ചര്‍ച്ചയില്‍ ഉടനീളം പങ്കെടുത്ത സി ഐ ടി യു യൂനിയന്‍ കരാറില്‍ ഒപ്പിട്ടില്ല. തൊഴിലാളികള്‍ക്ക് കൊടുക്കാനുള്ള ശമ്പളം പൂര്‍ണമായും കൊടുത്ത ശേഷം തോട്ടം തുറക്കണമെന്നാണ് നിലപാടെന്ന് യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു. 
2000 ഡിസംബറിലാണ് തോട്ടം പൂട്ടി ഉടമ പോയത്. മൂവായിരത്തിലധികം സ്ഥിരം, താത്കാലിക തൊഴിലാളികളാണ് തോട്ടത്തിലുള്ളത്. തോട്ടം പൂട്ടിയത് മുതല്‍ ഇക്കാലമത്രയും നരകതുല്യം ജീവിതം നയിക്കുകയായിരുന്നു ഇവര്‍. കൊളുന്ത് നുള്ളിക്കിട്ടുന്നതാണ് ഏക വരുമാനം. നിരവധി പേര്‍ ഇതിനിടെ ആത്മഹത്യ ചെയ്തു. ചിലര്‍ മാരക രോഗങ്ങള്‍ക്ക് ഇരയായി. മറ്റ് ചിലര്‍ അന്യദേശങ്ങളിലേക്ക് തൊഴില്‍തേടി പോയി. നിലം പതിക്കാറായ ലയങ്ങളിലാണ് ഇപ്പോഴും ഭൂരിഭാഗം തൊഴിലാളികളും താമസിക്കുന്നത്.