Connect with us

Gulf

'പിങ്ക് ഷീക്' ശൃംഖലയുമായി മലബാര്‍ ഗോള്‍ഡ്‌

Published

|

Last Updated

ദുബൈ: പുതുമ ഇഷ്ടപ്പെടുന്നവര്‍ക്കും യുവതലമുറ അഭിരുചികള്‍ക്കുമിണങ്ങിയ ആഭരണശേഖരവുമായി മലബാര്‍ ഗോള്‍ഡിന്റെ “പിങ്ക് ഷീക് ഒരുങ്ങുന്നു. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്കു പുറമെ കല്ലുകള്‍ പതിപ്പിച്ച നൂതനമോഡലുകളും ഈ മിനി ജ്വല്ലറികളില്‍ ലഭ്യമാണ്.
നൂറു ഡോളര്‍ മുതല്‍ ആയിരം ഡോളര്‍വരെയാണ് പിങ്ക് ഷീക് കളക്ഷനുകളുടെ വില. മൂന്നുവര്‍ഷം കൊണ്ട് ജിസിസി മേഖലയിലെ നൂറുകേന്ദ്രങ്ങളില്‍ പിങ്ക് ഷീക് ഷോറൂമുകള്‍ തുറക്കുമെന്നു ചെയര്‍മാന്‍ എം പി അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങളോടനുബന്ധിച്ചും ആരംഭിക്കും. അറബിക് ഡിസൈനിലുള്ള ആഭരണങ്ങളുടെ ശേഖരവുമായി ജവ്ഹാര ഷോറും കുവൈത്തില്‍ തുറന്നു. ഇതും ഇതരമേഖലകളിലേക്ക് വ്യാപിപ്പിക്കും. 1993ല്‍ പ്രവര്‍ത്തനമാരംഭിച്ച മലബാര്‍ ഗോള്‍ഡിന് ഇപ്പോള്‍ 350 കോടി ഡോളര്‍ വിറ്റുവരവുണ്ട്. 2015 ആകുമ്പോഴേക്കും വിവിധ മേഖലകളിലായി 220 ഔട്‌ലെറ്റുകള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നു. അതോടെ വിറ്റുവരവ് 600 കോടി ഡോളര്‍ ആയി ഉയരുമെന്നു പ്രതീക്ഷിക്കുന്നു. 15,000 പേര്‍ക്കു തൊഴില്‍ നല്‍കാനുമാകും. ഈ മാസം 23ന് സിംഗപ്പൂര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിക്കും. മലേഷ്യ, ഇന്തോനീഷ്യ എന്നിവിടങ്ങളിലും ഉടന്‍ ഷോറൂമുകള്‍ തുടങ്ങും.
ഓരോ രാജ്യത്തുള്ളവരുടെയും അഭിരുചികള്‍ക്കിണങ്ങിയ ആഭരണങ്ങള്‍ കുറഞ്ഞവിലയ്ക്കു ലഭ്യമാക്കാനാണു ലക്ഷ്യമിടുന്നതെന്ന് ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ് പറഞ്ഞു.

 

Latest