Connect with us

National

താന്‍ പറഞ്ഞത് രാജ്യത്തിന്റെ പൊതുവികാരമെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ശേഷമാണ് രാഹുല്‍ ഗാന്ധി ഇങ്ങനെ പറഞ്ഞത്. താന്‍ രാജ്യത്തിന്റെ പൊതുവികാരമാണ് പ്രകടിപ്പിച്ചതെന്നും രാഹുല്‍ പറഞ്ഞു.

ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ ശക്തമായി രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ആ സമയത്ത് പ്രധാനമന്ത്രി വിദേശത്തായിരുന്നു.