Connect with us

Kozhikode

ബൈപ്പാസില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ കത്തിത്തുടങ്ങി

Published

|

Last Updated

രാമനാട്ടുകര: നീണ്ട കാത്തിരിപ്പിനൊടുവില്‍ ബൈപ്പാസിലെ പ്രധാന സ്ഥലങ്ങളില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ കത്തി തുടങ്ങി. രാമനാട്ടുകര പൂളാടികുന്ന് ബൈപ്പാസില്‍ നിസരി ജംഗ്ഷന്‍ മുതല്‍ മലാപറമ്പ് വരെയുള്ള പ്രധാന സ്ഥലങ്ങളിലാണ് ഇന്നലെ മുതല്‍ സിഗ്‌നല്‍ ലൈറ്റ് കത്തി തുടങ്ങിയത്. ബൈപ്പാസിലെ വാഹനാപകടങ്ങള്‍ ഒരു പരിധി വരെ കുറക്കുക എന്ന ഉദ്ദേശ്യത്തില്‍ റോഡ് സേഫ്റ്റി അതോറിറ്റിയും ആഡ്‌ന്യൂസ് ഇന്ത്യ സ്ഥാപനവും സംയുക്തമായി നടപ്പാക്കിയ പദ്ധതിയാണ് വെളിച്ചം കാണുന്നത്.

രാമനാട്ടുകര നിസരി ജംഗ്ഷന്‍ മുതല്‍ മലാപറമ്പ് വരെ പത്തോളം സ്ഥലങ്ങളിലെ പ്രധാന കവലകളിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചത് മുന്‍ ജില്ലാ കലക്ടര്‍ പി ബി സലീമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പദ്ധതി തുടങ്ങിയത്. എന്നാല്‍ കെ എസ് ഇ ബി യില്‍ നിന്ന് വൈദ്യുതി ലഭിക്കാന്‍ വൈകിയതാണ് പദ്ധതി വൈകാന്‍ കാരണം. കുടില്‍തോട് ജംഗ്ഷനില്‍ കാല്‍നടക്കാര്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന തരത്തില്‍ പെഡല്‍സ്ട്രീ ലൈറ്റ് ആണ് സ്ഥാപിച്ചത്. പോലീസ് അധികാരികളുടെ സൗകര്യം കണക്കിലെടുത്ത് ഒദ്യോഗിക ചടങ്ങോടെ ഉദ്ഘാടനം നടത്തുമെന്ന് ആഡ്‌ന്യൂസ് ഇന്ത്യ പ്രതിനിധി ഡാനിയേല്‍ തോമസ് പറഞ്ഞു.

Latest