ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നിയന്ത്രണം മെയ്യപ്പനെന്ന് മൈക്ക് ഹസി

Posted on: October 1, 2013 6:45 pm | Last updated: October 1, 2013 at 6:45 pm

hussey-2804-bcci-630ന്യൂഡല്‍ഹി: തന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ വെറുമൊരു ക്രിക്കറ്റ് പ്രേമിയാണഎന്നും ചെന്നൈ ടീമുമായി ഒരു ബന്ധവുമില്ലെന്നുമുള്ള ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ വാദം പൊളിയുന്നു. ചെന്നൈയുടെ സൂപ്പര്‍ ബാറ്റ്‌സമാന്‍ മൈക്ക് ഹസി തന്റെ പുസ്തകമായ അണ്ടര്‍നീത്ത് ദി സതേണ്‍ ക്രോസ് എന്ന പുസ്തകത്തില്‍ പറയുന്നത് മെയ്യപ്പന്‍ ടീമിന്റെ എല്ലാമെല്ലാമാണെന്നാണ്.

‘ബി സി സി ഐയുടെ പ്രസിഡന്റുകൂടിയായ ശ്രീനിവാസന്‍ ചെന്നൈ ടീമിന്റെ അധികാരം മെയ്യപ്പന് കൈമാറുകയായിരുന്നു. മെയ്യപ്പനും കോച്ച് കെപ്ലര്‍ വെസ്സല്‍സും ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോവുന്നത്’, ഹസി തന്റെ പുസ്തകത്തില്‍ പറയുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മെയ്യപ്പനെതിരെ അടുത്തിടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ടീമുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ഒത്തുകളിക്ക് ഉപയോഗിച്ചു എന്നതാണ് മെയ്യപ്പനെതിരെയുള്ള ആരോപണം.

ALSO READ  ചെന്നൈയുടെ മറ്റൊരു താരത്തിന് കൂടി കൊവിഡ്; ഐപിഎല്‍ പ്രതിസന്ധിയില്‍