മൂര്‍ക്കനാട് പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

Posted on: October 1, 2013 1:42 am | Last updated: October 1, 2013 at 1:42 am

കൊളത്തൂര്‍: മണല്‍പാസിന് അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണനാക്രമം മറികടന്ന് പാസ് നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മൂര്‍ക്കനാട് പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
മലപ്പുറം വിജിലന്‍സ് ഓഫീസിലെ സി ഐ യൂസുഫ്, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ ളിറാര്‍, സന്തോഷ്, വിവേക് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ക്രമക്കേട് നടന്നതായി പരിശോധനയില്‍ കണ്ടെത്തി. 142 പാസുകളാണ് മൂര്‍ക്കനാട് പഞ്ചായത്തിലേക്ക് അനുവദിച്ചിട്ടുള്ളൂ.