Connect with us

Wayanad

എം എസ് ഡി പി പദ്ധതി: ജില്ലയിലെ ആരോഗ്യ,വിദ്യാഭ്യാസ മേഖലകളിലായി 25 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

Published

|

Last Updated

കല്‍പറ്റ: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന മള്‍ട്ടി സെക്ടര്‍ ഡവലപ്‌മെന്റ് പ്ലാന്‍ പ്രകാരം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലായി ജില്ലയിലെ നാല് ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേന 25 കോടിയുടെ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി എം ഐ ഷാനവാസ് എം പി അറിയിച്ചു.
വിദ്യാഭ്യാസ മേഖലയില്‍ 15 കോടി, ആരോഗ്യമേഖലയില്‍ 10 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രി, ബത്തേരി ബ്ലോക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടനിര്‍മാണം എന്നിവക്കായി 100 ലക്ഷം വീതം, എന്നിവയാണ് പ്രധാനപ്പെട്ടവ. കല്‍പറ്റ ബ്ലോക്ക് പരിധിയിലെ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അച്ചുര്‍, ഗവ.ഹൈസ്‌കൂള്‍ പരിയാരം എന്നിവക്ക് 100 ലക്ഷം വീതം, ഗവ. യു പിസ്‌കൂള്‍ റിപ്പണ്‍ 100 ലക്ഷം, ഗവ. ഹൈസ്‌കൂള്‍ വൈത്തിരി 60 ലക്ഷം, ഗവ. എല്‍ പി സ്‌കൂള്‍ മുണ്ടക്കൈ 20 ലക്ഷം, ജി എല്‍ പി സ്‌കൂള്‍ വലിയപാറ 30, ജി എല്‍ പി സ്‌കൂള്‍ കുറുമ്പാല 20 ലക്ഷം, വടുവഞ്ചാല്‍ ആയുര്‍വേദ ആശുപത്രി നിര്‍മ്മാണത്തിന് 30 ലക്ഷം, പടിഞ്ഞാറത്തറ പി എച്ച്.സി കെട്ടിടത്തിന് 30 ലക്ഷം, വൈത്തിരി താലൂക്ക് ആശുപത്രിയില്‍ 129 ബെഡ്ഡുള്ള കെട്ടിടത്തിന് 100 ലക്ഷവും, കുടിവെള്ള ടാങ്കിനായി 30 ലക്ഷവും വകയിരുത്തി.
പൊഴുതന പി.എച്ച്.സി കെട്ടിടത്തിന് 50 ലക്ഷം എന്നിവയും. പനമരം ബ്ലോക്ക് പരിധിയിലെ കണിയാമ്പറ്റ ഹൈസ്‌കൂള്‍, കാപ്പിസെറ്റ് ഹൈസ്‌കൂള്‍100 ലക്ഷം, ഗവ. യു.പി സ്‌കൂള്‍ കമ്പളക്കാട്40 ലക്ഷം, പനമരം സി.എച്ച്.സി 100 ലക്ഷം, ജില്ലാ ഹോമിയോ ഹോസ്പിറ്റല്‍ അഞ്ചുകുന്ന് 50 ലക്ഷം. സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ ഗവ. ഹൈസ്‌കൂള്‍ ആനപ്പാറ, ഗവ. ഹൈസ്‌കൂള്‍ കല്ലൂര്‍, ഗവ. ഹൈസ്‌കൂള്‍ മീനങ്ങാടി, ഗവ. ഹൈസ്‌കൂള്‍ മൂലങ്കാവ് എന്നിവയ്ക്ക് 40 ലക്ഷം വീതവും, അമ്പുകുത്തി ജി എല്‍ പി സ്‌കൂളിന് 10 ലക്ഷം, മീനങ്ങാടി ജി എല്‍ പി സ്‌കൂളിന് 20 ലക്ഷം, വടക്കനാട് ജി എല്‍ പി സ്‌കൂള്‍, ജി യു പി സ്‌കൂള്‍ ബീനാച്ചി എന്നിവയ്ക്ക് 10 ലക്ഷം. കാരച്ചാല്‍ ജി യു പി സ്‌കൂളിന് 20 ലക്ഷവും, ബത്തേരി സര്‍വജന ഹൈസ്‌കൂളിന് 40 ലക്ഷവും അനുവദിച്ചു. അമ്പലവയല്‍ സി എച്ച് സിക്ക് 150 ലക്ഷം, കല്ലൂര്‍ ആയുര്‍വേദ ആശുപത്രിയ്ക്ക് 10 ലക്ഷം, ബത്തേരി താലൂക്ക് ആശുപ്ത്രിയില്‍ ഡയാലിസിസ് യൂണിറ്റിന് 100 ലക്ഷം, ചെതലയം, തോമാട്ടുചാല്‍ ഹോമിയോ ആശുപത്രികള്‍ക്ക് 25 ലക്ഷം, ഓടപ്പള്ളം ഹോമിയോ ആശുപത്രിയ്ക്ക് 10 ലക്ഷം, ചുള്ളിയോട് പി.എച്ച്.സി, താലൂക്ക് ആയുര്‍വേദ ആശുപത്രി എന്നിവക്കായി 20 ലക്ഷം. നായ്ക്കട്ടി പി എച്ച് സിക്ക് 50 ലക്ഷം. മാനന്തവാടി ബ്ലോക്ക് പരിധിയില്‍ ജി എച്ച് എസ് വരാമ്പറ്റ, ജി യു പി തലപുഴ, ജി എല്‍ പി പള്ളിക്കല്‍, വെള്ളമുണ്ട ജി എച്ച് എസ് എന്നിവക്ക് 50 ലക്ഷം വീതവും, പേര്യ ജി എച്ച് എസ്, കെല്ലൂര്‍ ജി എല്‍ പി എന്നിവയ്ക്ക് 75 ലക്ഷം വീതം, തേറ്റമല ജി യു പി സ്‌കൂളിന് 25 ലക്ഷം. കുഞ്ഞോം ജി എല്‍ പി സ്‌കൂളിന് 40 ലക്ഷം, ഗവ. ഹൈസ്‌കൂള്‍ തരുവണ 100 ലക്ഷം, പിഎച്ച് സി തൊണ്ടര്‍നാട് 25 ലക്ഷം, മാനന്തവാടി ജില്ലാ ആശുപത്രി ഡയാലിസിസ് യൂണിറ്റ് 100 ലക്ഷം, സി എച്ച് സി പൊരുന്നന്നൂര്‍ 50 ലക്ഷം എന്നീ പദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. പദ്ധതി രൂപീകരണത്തില്‍ ക്രിയാത്മകമായ പങ്ക് വഹിച്ച മന്ത്രി പി കെ ജയലക്ഷ്മി, എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്‍, എം.വി ശ്രേയാംസ് കുമാര്‍, ജില്ലാഭരണകൂടം എന്നിവരെ എം പി അഭിനന്ദിച്ചു. വിദ്യാഭ്യാസ-ശുദ്ധജല വിതരണ മേഖലകളില്‍ സമര്‍പ്പിക്കപ്പെട്ട പദ്ധതികളില്‍ അനുമതി ലഭിക്കാതെ കിടക്കുന്നവക്ക് ഉടനടി അംഗീകാരം നല്‍കണമെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി റഹ്മാന്‍ഖാനോട് ഷാനവാസ് അഭ്യര്‍ഥിച്ചു.