ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വീണ്ടും ഭൂചലനം. 11 പേര്‍ മരിച്ചു. ബലൂചിസ്ഥാന്‍ മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ബലൂചിസ്ഥാന് 96 കിലോമീറ്റര്‍ വടക്ക് കിഴക്ക് അവറാന്‍ ജില്ലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 300 പേരുടെ മരണത്തിനിടയാക്കിയ ഭൂചലനമുണ്ടായി ദിവസങ്ങള്‍ക്കകമാണ് മേഖലയില്‍ മറ്റൊരു ശക്തമായ ചലനം കൂടി അനുഭവപ്പെടുന്നത്.
ഇന്ന് അനുഭവപ്പെട്ടത് തുടര്‍ചലനമല്ലെന്നും പുതിയ ഭൂചലനം തന്നെയാണെന്നും പാക്കിസ്ഥാന്‍ നാഷണല്‍ സെയിസ്മിക് സെന്റര്‍ ഡയറക്ടര്‍ സാഹിദ് റാഫി പറഞ്ഞു.