ഓണക്കാലത്ത് മദ്യവില്‍പ്പന രണ്ട് ശതമാനം കുറഞ്ഞു

Posted on: September 25, 2013 3:00 pm | Last updated: September 25, 2013 at 3:00 pm

beverageതിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിലെ മദ്യ വില്‍പ്പന രണ്ട് ശതമാനം കുറഞ്ഞു. ഓണത്തിന് കേരളത്തില്‍ വിറ്റ്‌പോയത് 326 കോടി രൂപയുടെ മദ്യം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച രണ്ട് ശതമാനം(ഏഴ് കോടി രൂപ) യുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് 333 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. ബീവറേജ് കോര്‍പ്പറേഷന്റെ മദ്യഷാപ്പുകള്‍ വഴി വിറ്റഴിഞ്ഞ മദ്യത്തിന്റെ കണക്കാണിത്. ബാറുകള്‍ മുഖേന ചിലവായ മദ്യത്തിന്റെ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. സാമ്പത്തിക വര്‍ഷം ആകെയുള്ള മദ്യ വില്‍പ്പനയിലും അഞ്ച് ശതമാനം കുറവുണ്ടായിട്ടുണ്ട്.