Connect with us

Wayanad

ഇന്ദിര ആവാസ് യോജന: സര്‍ക്കാര്‍ നിലപാട് ന്യൂനപക്ഷ വിരുദ്ധം- എസ് എം എ

Published

|

Last Updated

കല്‍പറ്റ: ഇന്ദിര ആവാസ് യോജന പദ്ധതി സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിലപാട് ന്യൂനപക്ഷ വിരുദ്ധമാണെന്ന് സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍(എസ് എം എ) ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു.
മുസ്‌ലിം, കൃസ്ത്യന്‍,ബുദ്ധ, സിക്ക്, പാര്‍സി സമുദായങ്ങളടങ്ങിയ ദരിദ്രന്യൂനപക്ഷങ്ങള്‍ക്കുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ഇന്ദിര ആവാസ് യോജന. ഈ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാന്‍ വിസമ്മിക്കുന്ന സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ന്യൂനപക്ഷ വിരുദ്ധവുമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. പദ്ധതി പ്രകാരം ന്യൂനപക്ഷങ്ങള്‍ക്കുള്ള നേരത്തെയുള്ള 15 ശതമാനം വിഹിതം സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 47 ശതമാനമാക്കി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ പദ്ധതി ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമാക്കാന്‍ നിര്‍ദേശിക്കുമ്പോള്‍ സാങ്കേതിക കാരണങ്ങള്‍ നിരത്തി കേരളം മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. 47ല്‍ നിന്നും വീണ്ടും 15 ശതമാനത്തിലേക്ക് കൊണ്ട് വന്ന് പദ്ധതി നാമമാത്രമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ന്യൂനപക്ഷ വിരുദ്ധമായ ഇത്തരം നീക്കങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയുകയും പദ്ധതി സുതാര്യവും ഫലപ്രദവുമായി നടപ്പിലാക്കാന്‍ ആര്‍ജവം കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് പി ഉസ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സൈദലവി കമ്പളക്കാട്, കെ സി സൈദ് ബാഖവി, പി ബീരാന്‍ ഓടത്തോട്, ജമാല്‍ വൈത്തിരി, മജീദ് സഖാഫി തെങ്ങുമുണ്ട, ഇബ്‌റാഹീം സഖാഫി, നാസര്‍മാസ്റ്റര്‍ തരുവണ, ഇസ്മാഈല്‍ സഖാഫി റിപ്പണ്‍, എം സി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Latest