Connect with us

Palakkad

ട്രെയിനുകളില്‍ കുറ്റകൃത്യം തടയാന്‍ കേരളവും തമിഴ്‌നാടും ധാരണയില്‍

Published

|

Last Updated

പാലക്കാട്: തീവണ്ടികളില്‍ കുറ്റകൃത്യം നടത്തി രക്ഷപ്പെടുന്ന പ്രതികളെ പിടികൂടാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താനും കേരളവും തമിഴ്‌നാടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. തീവണ്ടി യാത്ര സുരക്ഷിതമാക്കുന്നതിന് ഇരു സംസ്ഥാനങ്ങളിലെയും ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
സംസ്ഥാന റയില്‍വേ പൊലീസ് എസ് പി ടി എച്ച് നാഗരാജ്, തമിഴ്‌നാട് റെയില്‍വേ പോലീസ് എസ്പി. എ കയല്‍വിഴി, പാലക്കാട് റെയില്‍വേ ഡിവിഷനല്‍ സെക്യൂരിറ്റി കമ്മിഷണര്‍ എം രമേഷ്, അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മിഷണര്‍ രാമദാസ്, ആര്‍ പി എഫ് തിരുവനന്തപുരം ഡിവിഷനല്‍ സെക്യൂരിറ്റി കമ്മിഷണര്‍ രാജേഷ് കുമാര്‍, അസിസ്റ്റന്റ് ഡിവിഷനല്‍ സെക്യൂരിറ്റി കമ്മീഷണര്‍ കെ പി ജയിംസ്, റയില്‍വേ ഡി വൈ എസ് പി. കെ ഐ രാധാകൃഷ്ണന്‍, എറണാകുളം റയില്‍വേ ഡി വൈ എസ് പി. ജെ പ്രസാദ്, കൂടാതെ റയില്‍വേ പോലീസ്, ആര്‍ പി എഫ് സി ഐ, എസ് ഐമാര്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ തീവണ്ടികളില്‍ പിടിച്ചുപറി, മോഷണം, മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്തു തമിഴ്‌നാട്ടിലേക്ക് മുങ്ങുന്നവരും തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കു കടന്ന് കളയുന്നത്. ഇത് സംസ്ഥാനത്തിലെയും പോലീസുകാര്‍ക്ക് തലവേദനയായിരിക്കുകയാണ് ഇത്തരമൊരു സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര നല്‍കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം