ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം

Posted on: September 24, 2013 5:41 pm | Last updated: September 24, 2013 at 5:41 pm
SHARE

earthquakeന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം. അഞ്ച് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പാക്കിസ്ഥാനില്‍ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനമാണ് ഡല്‍ഹിയിലുണ്ടായതെന്ന് ഭൗമോളജി വൃത്തങ്ങള്‍ അറിയിച്ചു.

റിക്ടര്‍ സ്‌കെയിലില്‍ 7.08 രേഖപ്പെടുത്തിയ ചലനമാണ് പാക്കിസ്ഥാനില്‍ അനുഭവപ്പെട്ടത്. പാക്കിസ്ഥാന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.