ദുബൈ അല്‍ഖൂസില്‍ വന്‍ തീപ്പിടിത്തം

Posted on: September 22, 2013 7:19 pm | Last updated: September 22, 2013 at 8:42 pm
SHARE

theeee

ദുബൈ: ദുബൈയില്‍ വന്‍ തീപ്പിടിത്തം. അല്‍ഖൂസിലെ ടെക്സ്റ്റയില്‍ വേര്‍ഹൗസിനാണ് തീപ്പിടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ വൈകിയും തീ അണക്കാന്‍ ശ്രമം തുടരുകയാണ്. രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

രാവിലെ 11.30 ഓടെയായിരുന്നു തീപിടുത്തം. ദിവസവും നൂറിലേറെ പേര്‍ ജോലി ചെയ്യുന്ന വെയര്‍ഹൗസാണിത്. തീപിടുത്തം നടക്കുമ്പോള്‍ തൊഴിലാളികള്‍ ഇതിനകത്തുണ്ടായിരുന്നു. നിരവധി പേരെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. തീ വൈകീട്ടോടെ നിയന്ത്രണ വിധേയമാക്കി. മലയാളികള്‍ ആരെങ്കിലും ഇവിടെ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.