ജയിച്ചത് കോണ്‍ഗ്രസെങ്കിലും പാറിയത് ലീഗ് പതാക: കുഞ്ഞാലിക്കുട്ടി

Posted on: September 22, 2013 5:13 pm | Last updated: September 22, 2013 at 5:13 pm
SHARE

muslim-leagu1കോഴിക്കോട്: കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ണൂരിലും വടകരയിലും ജയിച്ചത് കോണ്‍ഗ്രസാണെങ്കിലും ഉയരത്തില്‍ പറന്നത് ലീഗിന്റെ കൊടിയാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മുക്കത്ത് മുസ്ലിം ലീഗിന്റെ വയനാട് ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദങ്ങള്‍ കൊണ്ട് ലീഗിനെ തകര്‍ക്കാനാകില്ല. മാധ്യമങ്ങള്‍ക്ക് എരിവും പുളിയും ധാരാളം കൊടുക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് ലീഗ്. മാങ്ങയുള്ള മാവിലേ കല്ലെറിയുകയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയം നിശ്ചയിക്കുന്നത് മുസ്ലിം ലീഗാണെന്ന് യോഗത്തില്‍ സംസാരിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. ലീഗിനെ എതിര്‍ക്കുന്നവരെയും ലീഗ് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.