ദേശീയ ഫോക്‌ലോര്‍ കലോത്സവം 23, 24 തീയതികളില്‍

Posted on: September 21, 2013 3:26 am | Last updated: September 21, 2013 at 3:26 am

കാസര്‍കോട്: ഈമാസം 23, 24 തീയതികളില്‍ വൊര്‍ക്കാടിയില്‍ നടക്കുന്ന ദേശീയ ഫോക്‌ലോര്‍ കലോത്സവത്തിന്റെ ക്ഷണക്കത്ത് പ്രകാശനം പി ബി അബ്ദുറസാഖ് എം എല്‍ എ നിര്‍വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സമീറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹര്‍ഷാദ് വൊര്‍ക്കാടി, സംഘാടക സമിതി കണ്‍വീനര്‍ ഡോ. ജയപ്രകാശ് നാരായണന്‍, സമിതി അംഗങ്ങളായ പി സോമപ്പ, എ പ്രകാശ് നായക്, ശ്രീകാന്ത് ഹൊളള, ശശിധര നായക്, ഗുരുവപ്പ, ഇബ്‌റാഹിം ഖലീല്‍, അബ്ദുറഹ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മുംതാസ് സമീറ, സഫിയ ഉമ്പു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രഭാകരഷെട്ടി, തെരെസാ പിന്റോ, എന്‍ കെ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, കേരള ഫോക് ലോര്‍ അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വൊര്‍ക്കാടി കളിയൂര്‍ സെന്റ്‌മേരീസ് ഇംഗീഷ് മീഡിയം സ്‌കൂളില്‍ നടക്കുന്ന ഫോക് ലോര്‍ മേളയില്‍ വിവിധ സംസ്ഥാനങ്ങളിലെ 150 കലാകാരന്‍മാര്‍ പരിപാടികള്‍ അവതരിപ്പിക്കും.