സോളാര്‍ കേസില്‍ ജഡ്ജിമാര്‍ക്കു മാറ്റം

Posted on: September 20, 2013 2:27 pm | Last updated: September 20, 2013 at 3:07 pm

കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ രണ്ട് ജഡ്ജിമാര്‍ക്ക് മാറ്റം. ജസ്റ്റിസ് സതീഷ് ചന്ദ്രന്‍, ജസ്റ്റിസ് വി കെ മോഹന്‍ എന്നിവരുടെ പരിഗണനാ വിഷയങ്ങളാണ് മാറ്റിയത്. ഇനി കേസ് വാദം കോള്‍ക്കുമ്പോള്‍ പകരക്കാരായ ജഡ്ജിമാരായിരിക്കും കേസില്‍ വാദം കേള്‍ക്കുക.

ജസ്റ്റിസ് സതീഷ് ചന്ദ്രന്‍ സിവില്‍ കേസുകളായിരിക്കും പരിഗണിക്കുക. ഇനി മുതല്‍ ജാമ്യഹര്‍ജികള്‍ ജസ്റ്റിസ് തോമസ് പി ജോസഫും ക്രിമിനല്‍ കേസ് ജസ്റ്റിസ് ഹാറൂണ്‍ റഷീദും പരിഗണിക്കും.

അന്വേഷണം വഴിമുട്ടുമ്പോള്‍ കോടതിക്ക് ഇടപെടേണ്ടിവരുമെന്നടക്കമുള്ള സുപ്രധാന നിരീക്ഷണം നടത്തിയ ജഡ്ജിയാണ് ജസ്റ്റിസ് സതീഷ് ചന്ദ്രന്‍.

[ditty_news_ticker id=”55349″]