Connect with us

Kozhikode

പേപ്പട്ടിയുടെ കടിയേറ്റ് ആറ് പേര്‍ ആശുപത്രിയില്‍

Published

|

Last Updated

വടകര: ടൗണിലും പരിസര പ്രദേശങ്ങളിലുമായി ആറ് പേര്‍ക്ക് ഭ്രാന്തന്‍നായയുടെ കടിയേറ്റു.
ഇന്നലെ പുലര്‍ച്ചെ ഭഗവതി കോട്ടക്കല്‍ ക്ഷേത്രത്തില്‍ പോകുകയായിരുന്ന മൂന്ന് പേര്‍ക്ക് എടോടിയില്‍ വെച്ചും മറ്റ് മൂന്ന് പേര്‍ക്ക് പോലീസ് സ്റ്റേഷന്‍ റോഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ വെച്ചുമാണ് കടിയേറ്റത്. ആറ് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ ഭ്രാന്തന്‍ നായയെ കണ്ട് ഭയന്നോടിയ വടകര ട്രാഫിക് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് സുനില്‍കുമാറിന് ജീപ്പിടിച്ച് പരുക്കേറ്റു.
ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ എടോടി ജംഗ്ഷനില്‍ വെച്ചാണ് സംഭവം.

Latest