Connect with us

International

പ്രതിയെന്ന് സംശയിക്കുന്നയാളുടെ മൃതദേഹം പുറത്തെടുത്തു

Published

|

Last Updated

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ടുള്ള പാക് പ്രോസിക്യൂട്ടര്‍ ചൗധരി സുല്‍ഫിക്കര്‍ അലിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഒരാളുടെ മൃതേദേഹം പോലീസ് പുറത്തെടുത്തതായി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിഘടിത കാശ്മീരി നേതാവ് അസിയ അന്ത്രാബിയുടെ ബന്ധുവിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയതോടൊപ്പം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറും റെയ്ഡില്‍ കണ്ടെടുത്തിയിട്ടുണ്ട്.
മുംബൈ ആക്രമണ കേസിന്റെ പ്രോസിക്യൂട്ടര്‍ ചൗധരി സുല്‍ഫിക്കര്‍ അലിയുടെ വധം, ബേനസീര്‍ ഭൂട്ടോ വധം എന്നിവയിലും പങ്കുണ്ടെന്നു കരുതുന്നയാളുടെ മ്യതദേഹമാണ് ഇപ്പോള്‍ കണ്ടെടുത്തിരിക്കുന്നതെന്ന് പോലീസ് വിശ്വസിക്കുന്നു. വീടിന്റെ ഉടമയായ ഹമാദ് അദിലിനെ ചോദ്യം ചെയ്തതില്‍ ഒരു അഭിഭാഷകനെ കൊലപ്പെടുത്തിയതായി സമ്മതിച്ചു. ന്യൂനപക്ഷ മന്ത്രി ഷഹ്ബാസ് ഭാട്ടിയെ കൊലപ്പെടുത്തിയതായി ഇദ്ദേഹം നേരത്തേ കുറ്റസമ്മതം നടത്തിയിരുന്നതായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു. വീട്ടില്‍നിന്നും കണ്ടെടുത്ത മ്യതദേഹം പ്രോസിക്യൂട്ടറുടെ കൊലപാതകത്തില്‍ പങ്കെടുത്ത നാല് പേരില്‍ ഒരാളായ ഹാരിസ് ഖാന്റെതാണെന്ന് അദില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
എഫ് ഐ എ ആസ്ഥാനത്തുനിന്നും വീട്ടിലേക്കുള്ള വഴിയില്‍വെച്ചാണ് പ്രോസിക്യൂട്ടര്‍ സുല്‍ഫിക്കര്‍ അലി കൊല്ലപ്പെടുന്നത്. നാല് പേര്‍ ഇദ്ദേഹത്തിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് അലിയുടെ അംഗരക്ഷകരും തിരികെ വെടിയുതിര്‍ത്തു. ഈ സമയം അക്രമികളുടെ മൊബൈല്‍ഫോണും കൈത്തോക്കും റോഡില്‍വീണു. ഏറ്റുമുട്ടലില്‍ അക്രമികളായ ഹാരിസ് ഖാനും അബ്ദുല്ല ഉമര്‍ അബ്ബാസി എന്നയാള്‍ക്കും വെടിയേറ്റെങ്കിലും ഇവര്‍ രക്ഷപ്പെടുകായിരുന്നുവെന്ന് അദില്‍ മൊഴി നല്‍കി. എന്നാല്‍ ചികിത്സക്കിടെ അബ്ബാസി അറസ്റ്റിലായി. തുടര്‍ന്ന് ഹാരിസ് ഖാനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അമിതമായി രക്തം വാര്‍ന്നു പോയതിനാല്‍ അതിനായില്ലെന്നും മ്യതദേഹം തന്റെ വീടിനു സമീപത്തെ പുല്‍ത്തകിടിയില്‍ മറവ് ചെയ്യുകയായിരുന്നുവെന്നും അദില്‍ മൊഴി നല്‍കി. കൂടുതല്‍ പരിശോധനക്കായി മ്യതദേഹം പോലീസ് കൊണ്ടുപോയി.

 

Latest