സി എം അനുസ്മരണം

Posted on: September 18, 2013 11:46 am | Last updated: September 18, 2013 at 11:46 am
SHARE

നരിക്കുനി: സമൂഹത്തിലെ ഏതൊരു വ്യക്തിക്കും ആധുനിക കാലഘട്ടത്തില്‍ പരസ്പര സ്‌നേഹവും വിശ്വാസവും അനിവാര്യമാണെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. കൊടോളി ഒടുപാറയില്‍ സി എം അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹംസ സഖാഫി കളരാന്തിരി അധ്യക്ഷത വഹിച്ചു. പി പി എം കൊടോളി, ഒ പി ഇസ്മാഈല്‍ മാസ്റ്റര്‍, പി പി ഹമീദ് മാസ്റ്റര്‍, ഒ പി മുഹമ്മദ് മാസ്റ്റര്‍, എം സി യൂസുഫ് മാസ്റ്റര്‍, എം പി അബ്ദുര്‍റഹ്മാന്‍, ഉനൈസ് സഖാഫി കോട്ടയം, കുഞ്ഞിക്കോയ കൊടോളി സംബന്ധിച്ചു. തുടര്‍ന്ന് നടന്ന ദിക്ര്‍ ദുആ സമ്മേളനത്തിന് ഫിര്‍ദൗസ് സഖാഫി, കെ കെ അബ്ദുര്‍റഹ്മാന്‍ മിസ്ബാഹി നേതൃത്വം നല്‍കി.