ജോദ്പൂര്‍: 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി അവസാനിച്ചതിന്നെ തുടര്‍ന്ന് ബാപ്പുവിനെയും ഇയാളോടൊപ്പം അറസ്റ്റിലായ ശിവസേന പ്രവര്‍ത്തകനേയും ഇന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ജില്ലാ സെഷന്‍സ് ജഡ്ജി മനോജ്കുമാറാണ് ആസാറാം ബാപ്പുവിന്റെ കസ്റ്റഡി കാലാവധില 14 ദിവസത്തേക്ക് കൂടി നീട്ടിയത്.
ഈ മാസം ഒന്നിനാണ് 72കാരനായ ആസാറാം ബാപ്പു അറസ്റ്റിലായത്.